Thursday, 24 January 2013


ക്രിസ്തുമതത്തിലും ബൈബിളിലും ക്രിസ്ത്യാനികള്‍ക്കുപോലും വിശ്വാസം ഇല്ലാതായി തുടങ്ങിയപ്പോളാണ് ദിവ്യാല്‍ഭുതങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ,തട്ടിപ്പിലൂടെയും `തരികിട'യിലൂടെയും വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താമെന്ന്‌ ഈ `അല്‌പബുദ്ധികള്‍' വ്യാമോഹിക്കുന്നു. ,കട്ടച്ചിറ മാതാവിന്‍റെ കരച്ചില്‍ ,മഞ്ഞളരുവി മാതാവിന്‍റെ കരച്ചില്‍ ,കുരിശില്‍ നിന്ന് സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവ അതില്‍ ചിലതാണ് , എരുമേലിക്കടുത്ത് മഞ്ഞളരുവിയിലാണ് തുടക്കം ,അവിടെ സോജന്‍ ജോസ്‌-സലോമി ദമ്പതികളുടെ വാടകവീട്ടിലാണ്‌ ആദ്യം ഈ `അത്ഭുതദൃശ്യം' പ്രത്യക്ഷപ്പെട്ടത്‌. ,തുടര്‍ന്ന് അഭൂതപൂര്‍വമായ ജനത്തിരക്കായി മാറുകയായിരുന്നു ,മുറ്റത്ത്‌ മാതാവ് പ്രത്യക്ഷപ്പെട്ടു ,ആകാശത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കുറച്ച് സാക്ഷ്യങ്ങള്‍ കൂടി ആയപ്പോള്‍ വിശ്വാസികള്‍ പ്രവഹിച്ചു തുടങ്ങി ,സ്വയമേവ എന്നതുപോലെ ഇത്തരം ദ്രാവകങ്ങള്‍ സ്രവിപ്പിക്കുന്ന ചിത്രങ്ങളോ പ്രതിമകളോ നിര്‍മ്മിക്കാന്‍ കഴിയും എന്നത്‌ അധികമാരും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു യാഥാര്‍ത്ഥ്യമാണ്‌.,കൊഴുപ്പും  മറ്റു ചില വസ്തുക്കളും ചേര്‍ത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളില്‍ നിന്നാണ് ഇത്തരം ഒരു ദിവ്യാത്ഭുതം ഉണ്ടാകുന്നത് ,പ്രതിമകളില്‍ ചെയ്യുന്നത് തലയുടെ ഉള്‍വശം പൊള്ളയായി നിര്‍മ്മിക്കുന്ന പ്രതിമകളുടെ കണ്ണിന്റെ ഭാഗത്ത്‌ ജലം നേരിയ രീതിയില്‍ കടന്നുപോകുന്ന പ്ലാസ്റ്റര്‍ പോലുള്ള പദാര്‍ത്ഥങ്ങളാണ്‌ ഉപയോഗിക്കുക. പ്രതിമയില്‍ പെയിന്റോ ജലം ഊറുകയില്ലാത്ത മറ്റേതെങ്കിലും പദാര്‍ത്ഥം കൊണ്ട്‌ കോട്ടു ചെയ്യുകയോ ചെയ്‌തശേഷം ഉള്ളിലെ പൊള്ളയായ ഭാഗത്ത്‌ ജലം നിറയ്‌ക്കുന്നു. ഇനി കണ്ണിന്റെ ഭാഗത്ത്‌, അദൃശ്യമായ രീതിയില്‍ നേരിയ ഒരു പോറല്‍ ഉണ്ടാക്കിയാല്‍, അതിലൂടെ ജലം സ്രവിക്കാന്‍ തുടങ്ങുകയായി. ഇത്‌ കാണുന്നവര്‍ക്ക്‌ കണ്ണുനീരാണെന്നേ തോന്നുകയുള്ളൂ. 

...
കായംകുളം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലെ മാതാവിന്റെ കരച്ചില്‍ കേരള യുക്തിവാദി സംഘം നേരിട്ട് ഇടപെട്ട് നിര്‍ത്തുകയാണ് ഉണ്ടായത്‌....


2001 മേയ് മാസത്തിൽ, തിരുവനന്തപുരം രൂപതയിൽപ്പെട്ട ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേലാലയത്തിൽ ആരാധനയ്ക്കായി എഴുന്നെള്ളിച്ചു വച്ച പരിശുദ്ധ കുർബാനയിൽ, ശിരസ്സിൽ മുൾമുടിയണിഞ്ഞ കർത്താവിന്റെ രൂപം കാണപ്പട്ടു.തുടര്‍ന്ന് സാധാരണ സംഭവിക്കുന്നതുപോലെ വിശ്വാസികള്‍ പ്രവഹിച്ചു ,കോടികളുടെ വരുമാനം ഉണ്ടായി ,എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആ സമയത്ത് അവിടെ വികാരി ആയിരുന്ന (ഈ സംഭവത്തിന്‍റെ കാരണക്കാരന്‍ ) അച്ചന്‍ ളോഹ ഊരിക്കളഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ പോയി.....ഇതില്‍ വിശേഷപ്പെട്ട അത്ഭുതം നടന്നത് പാലക്കാട് ആണ് , കഞ്ചിക്കോട്ടുള്ള നല്ലിടയൻ പള്ളിയിൽ വച്ച്, 1997 ഒക്ടോബർ 26 ന് പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ, പരിശുദ്ധ കുർബാന സ്വീകരിച്ച റാണി ജോൺ എന്ന വീട്ടമ്മയുടെ നാവിൽ, തിരുവോസ്തി, ഈശോയുടെ തിരുശ്ശരീര രക്തങ്ങളായി മാറുകയുണ്ടായി.നാക്ക് കടിച്ചു മുറിച്ചതുപോലെ രക്തം വരുന്നതു കണ്ട് വിശ്വാസികള്‍ കോള്‍മയിര്‍ കൊണ്ടു......


ഏറ്റവും പുതിയ വേര്‍ഷന്‍ ആണ് ഈയിടെ മണര്‍കാട് പള്ളിയില്‍ കണ്ടത് ,കുരിശില്‍ നിന്നും സുഗന്ധ ദ്രാവകം ഒഴുകുന്നത് ,മണ്ടന്മാര്‍ക്കായി ഇനിയും ഒരുപാട് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം.......അറിഞ്ഞും അറിയാതെയും ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കുന്നതിനെക്കുറിച്ച്‌, പള്ളി അധികാരികളും പുരോഹിതന്മാരും മൗനം പാലിച്ച്‌ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്‌ പതിവ്‌. ഇതിന്‌ മുഖ്യകാരണം പള്ളിക്കും പ്രസ്‌തുത വീട്ടിലും ലഭിക്കുന്ന `നേര്‍ച്ച' വരുമാനമാണ്‌. വീട്ടില്‍ ലഭിക്കുന്നതില്‍ ഒരു പങ്കും പള്ളിയിലേക്ക്‌ അച്ചന്മാര്‍ കണക്കു പറഞ്ഞു വാങ്ങാറുണ്ട്‌. കാരണം പള്ളിക്കാര്‍ കൈവിട്ടാല്‍ `അത്ഭുത'ത്തിന്‌ അതോടെ തിരശ്ശീല വീഴുമല്ലോ.



കടപ്പാട്: Rajeev Kodumon

5 comments:

  1. "പരിശുദ്ധ കുർബാന സ്വീകരിച്ച റാണി ജോൺ എന്ന വീട്ടമ്മയുടെ നാവിൽ, തിരുവോസ്തി, ഈശോയുടെ തിരുശ്ശരീര രക്തങ്ങളായി മാറുകയുണ്ടായി"
    ഇവിടെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? സേര്‍ച്ച് ചെയ്തപ്പോള്‍ ഉണ്ടായി stigmata എന്നല്ലാതെ ഒരു alternate view കണ്ടില്ല...അവര്‍ക്ക്/അവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയാമോ?

    ReplyDelete
  2. പാലക്കാട്ട് വച്ചു നടന്ന സംഭവം
    ഞാനൊന്നും കണ്ടില്ല എന്ന് ബിഷപ്പ് എനിക്കറിയാവുന്ന ഒരച്ചനോട് പറഞ്ഞിട്ടുണ്ട്.

    ReplyDelete
  3. Money is king. Miracles (are made to) happen as a means to generating the same for the benefit of those who are good at manipulating the (blind) believers.

    ReplyDelete
  4. ജോബിന്‍ സുഹൃത്തിനുള്ള മറുപടി.
    സംഭവം അവര്‍ നാക്ക് കടിച്ചു മുറിച്ചതായിരിക്കണം.

    ഇതാ വീഡിയോ

    http://www.youtube.com/watch?v=zpNAjM_aKM4

    ReplyDelete
  5. കട്ടച്ചിറ മാതാവിന്‍റെ കരച്ചിലിന്‍റെ 'രഹസ്യങ്ങള്‍' ദാ ഇവിടെ. വായിക്കൂ.

    http://mathetharavadi.blogspot.in/2010/03/blog-post_24.html

    ReplyDelete

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »