Saturday, 5 April 2014



നിങ്ങളൊരു പരീക്ഷയെ നേരിടാനൊരുങ്ങുകയാണെന്നു കരുതുക. സിലബസ്സ്‌ മുഴുവന്‍ രണ്ടുവട്ടം കവര്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. ഫോര്‍മുലകളെല്ലാം മന:പ്പാഠമാണ്‌. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകളിലൂടെയും ഊളിയിട്ടുകഴിഞ്ഞിരിക്കുന്നു
. എന്തുചോദ്യം വന്നാലും ചുരുങ്ങിയപക്ഷം എന്തെങ്കിലുമൊക്കെ എഴുതിവെക്കാമെന്ന ആത്മവിശ്വാസവും നിങ്ങള്‍ക്കിപ്പോളുണ്ട്‌. നിങ്ങള്‍ ആ പരീക്ഷയില്‍ ജയിച്ചുകയറാനുള്ള സാധ്യത 60 ശതമാനത്തേക്കാള്‍ കൂടുതലാണ്‌.

ഈയവസരത്തില്‍ "നരകത്തീന്നെന്നെ കരയേറ്റീടേണം കരഭാഗം വാഴും കുലദൈവേ" എന്ന പ്രാര്‍ത്ഥനാമന്ത്രം നിങ്ങള്‍ ഉരുവിടുന്നുവെന്നു കരുതുക. കുടുംബക്ഷേത്രത്തില്‍ 'തെര്‍മോക്കോളു'കൊണ്ട്‌ തുലാഭാരം നടത്താമെന്ന വഴിപാടും നേരുക. എന്നിട്ടും ആ പരീക്ഷയില്‍ നിങ്ങള്‍ തോറ്റുപോകുകയാണെങ്കില്‍ പ്രാര്‍ത്ഥന കൊണ്ടോ വഴിപാടുകള്‍ കൊണ്ടോ എന്തെങ്കിലും തരത്തിലുള്ള ഫലസിദ്ധിയുള്ളതായി ന്യായമായും സംശയിക്കാം. അങ്ങനെയില്ല. നിങ്ങള്‍ പ്രാര്‍ത്ഥിച്ചു എന്നതുകൊണ്ട്‌ ജയിക്കാനിരിക്കുന്ന പരീക്ഷയില്‍ നിങ്ങള്‍ തോല്‍ക്കുകയുമില്ല, തോല്‍ക്കാനിരുന്ന പരീക്ഷയില്‍ നിങ്ങള്‍ ജയിക്കുകയുമില്ല. പ്രാര്‍ത്ഥനയും വഴിപാടുകളും നടത്തിക്കളയുന്ന സമയം ഒരു ചെറിയ റിവിഷന്‍ കൂടി നടത്തിക്കളയുകയാണെങ്കില്‍ സത്യദൈവമായ പ്രോബബിലിറ്റി ദൈവത്തിന്റെ അനുഗ്രഹം നിങ്ങളെ ഓടിച്ചിട്ടുപിടിച്ചെന്നിരിക്കും.

പ്രാര്‍ത്ഥനകള്‍ ഫലിക്കുന്നത്‌ സത്യത്തില്‍ പ്രോബബിലിറ്റി ദൈവത്തിന്റെ കരുണാകടാക്ഷം കൊണ്ടാണ്‌. കഠിനാദ്ധ്വാനമാണ്‌ ആ ദൈവത്തിനു സമര്‍പ്പിക്കേണ്ട കാണിക്ക. എത്രയധികം നിങ്ങള്‍ അദ്ധ്വാനിക്കുന്നോ അത്രയധികം നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്‌തിയേറുന്നു. താന്‍ പാതി ദൈവം പാതിയെന്നു കരുതുന്നവര്‍ ഉള്ള പാതികൊണ്ട്‌ തൃപ്‌തിയടയേണ്ടി വരും.

എന്റെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും 'തമ്പുരാന്‍' കേള്‍ക്കാതിരുന്നിട്ടില്ല എന്നൊക്കെ തട്ടിവിടുന്നവരുണ്ട്‌. അവര്‍ പറയുന്നത്‌ സത്യമാണ്‌! തമ്പുരാന്‍ കേട്ടിട്ടുള്ള പ്രാര്‍ത്ഥനകള്‍ മാത്രമേ അവരുടെ മെമ്മറിയില്‍ സ്റ്റോക്കുണ്ടാകൂ. കേള്‍ക്കാത്തവ അപ്പപ്പൊ ഡീലീറ്റ്‌ ആയിക്കൊണ്ടിരിക്കും. വിശ്വാസങ്ങളാണ്‌ ആദ്യമുണ്ടാകുന്നത്‌. വിശദീകരണങ്ങള്‍ പിന്നീടുവരുന്നതാണ്‌.

ആദ്യമേ തന്നെ ഒരു വിശ്വാസപ്രമാണം നിങ്ങള്‍ നെഞ്ചോടുചേര്‍ക്കുന്നതായി കരുതുക. അതിനെ ഊട്ടിയുറപ്പിക്കുന്ന തെളിവുകള്‍ക്ക്‌(?) ഒരുകാലത്തും ഒരു പഞ്ഞവുമുണ്ടായിരിക്കില്ല. അതുകൊണ്ടാണ്‌ ജ്യോതിഷം മുതല്‍ ഹോമിയോപ്പതി വരെയുള്ള കംപ്ലീറ്റ്‌ അന്ധവിശ്വാസങ്ങളും ഇവിടെ കൊടികുത്തിവാഴുന്നത്‌. പാളിപ്പോയൊരു ജ്യോതിഷപ്രവചനത്തെ ഒരു ജ്യോതിഷവിശ്വാസി വരവേല്‍ക്കുന്നത്‌ ഗണിച്ച സമയത്തിന്റെ കുഴപ്പമായോ അല്ലെങ്കില്‍ ഗണിച്ച ജ്യോതിഷിയുടെ കുഴപ്പമായോ അതുമല്ലെങ്കില്‍ ഗണിച്ച ജ്യോതിഷിയുടെ സമയത്തിന്റ കുഴപ്പമായോ ഒക്കെയായിരിക്കും. അച്ചട്ടായ പ്രവചനങ്ങളൊക്കെ അവരെ സംബന്ധിച്ചിടത്തോളം ടെക്‌നിക്കലി പെര്‍ഫെക്ടാണ്‌. മറ്റൊരുദാഹരണം. ശാസ്‌ത്രലോകത്തിനു ബോദ്ധ്യപ്പെട്ടിട്ടില്ലെങ്കിലും ഹോമിയോവിശ്വാസികള്‍ക്ക്‌ ഹോമിയോയുടെ ഫലപ്രാപ്‌തിയെക്കുറിച്ച്‌ സംശയമേതുമില്ല. അവരുടെ എത്രയോ രോഗങ്ങള്‍ "കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കിയ" ഹോമിയോഗുളികകള്‍ കഴിച്ചു മാറിയിരിക്കുന്നു!. അങ്ങനെ മാറാത്ത രോഗങ്ങള്‍ക്ക്‌ കാര്യമായ കുഴപ്പങ്ങളെന്തെങ്കിലും കാണുമെന്നു കല്‍പിച്ചുകൂട്ടാനും അവര്‍ മടിച്ചേക്കില്ല. പ്രാര്‍ത്ഥനയുടെ കാര്യത്തിലും സംഭവിക്കുന്നത്‌ ഇതൊക്കെ തന്നെയാണ്‌. കേള്‍ക്കാതെ പോകുന്ന പ്രാര്‍ത്ഥനകള്‍ വിശ്വാസത്തിന്റെ ശക്തിയില്ലായ്‌മകൊണ്ടോ ത്യാഗങ്ങളുടെ പൂര്‍ണതയില്ലായ്‌മ കൊണ്ടോ അതല്ലെങ്കില്‍ വിശുദ്ധിയുടെ വേലിചാട്ടങ്ങള്‍ കൊണ്ടോ സംഭവിക്കുന്നതാകാണെന്ന്‌ സ്വയം ആശ്വസിക്കും. പിന്നെ Shift + Delete. ഓര്‍മകള്‍ Recycle Bin പോലും കാണാതെ ചരമമടയും. അതേ സമയം കേള്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക്‌ വിശ്വാസവും വിശുദ്ധിയുമൊന്നും വിഷയങ്ങളേയല്ല. ഈ Confirmation Bias നമ്മള്‍ തിരിച്ചറിഞ്ഞാല്‍ ഒരുമാതിരിപ്പെട്ട അന്ധവിശ്വാസങ്ങളെല്ലാം നമ്മെ ശല്യം ചെയ്യാതെ കടന്നുപോകും.

ചിന്തിക്കാന്‍ ധൈര്യപ്പെടുക.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »