Thursday, 17 April 2014


റിസല്‍ട്ട്‌ വരുമ്പോള്‍ താന്‍ പാസായോ ഇല്ലയോ എന്നുമാത്രമായിരിക്കില്ല നമ്മില്‍ പലരും നോക്കുക. ശത്രുക്കള്‍ക്ക്‌ കൂടുതല്‍ മാര്‍ക്ക്‌ കിട്ടുന്നത്‌ സഹിക്കാന്‍ കഴിയാത്തവരായിരിക്കും നമ്മില്‍ പലരും. തന്നോടൊപ്പം ശത്രുവും തോറ്റാല്‍ ചിലര്‍ക്ക്‌ അത്രയും സന്തോഷം. ഇനിയും ചിലരുണ്ട്‌. തങ്ങളോടൊപ്പം തങ്ങളുടെ മിത്രങ്ങളും തോല്‍ക്കുന്നതിലാണ്‌ അവര്‍ ആനന്ദം കണ്ടെത്തുന്നത്‌. മത്സരബുദ്ധി നല്ലതുതന്നെ, മത്സരം അവനവനോടു തന്നെയാണെങ്കില്‍.

മത്സരബുദ്ധി എന്നു പറയുന്ന സാധനം എല്ലാ മത്സരങ്ങളിലും നമുക്കു കാണാവുന്നതാണ്‌. ഭക്തിമത്സരത്തില്‍ കാണുന്ന മത്സരബുദ്ധിയാണ്‌ ഈ പോസ്‌റ്റിന്റെ പ്രമേയം. "ഹോളിയെര്‍ ദേന്‍ തൗ" എന്നാണ്‌ ഈ മത്സരത്തിനു പേര്‍. ഹോളിമേന്‍ ഓഫ്‌ ദ മാച്ച്‌, ഹോളിമേന്‍ ഓഫ്‌ ദ സീരീസ്‌, ഹോളിമേന്‍ ഓഫ്‌ ദ ഹിയറാഫ്‌റ്റര്‍ തുടങ്ങിയ കപ്പുകള്‍ക്കുവേണ്ടിയുള്ള പല്ലും നഖവുമുപയോഗിച്ചുള്ള പോരാട്ടമാണ്‌ പലപ്പോഴും ചുറ്റുപാടുകളിലേക്കൊന്ന്‌ കണ്ണോടിച്ചാല്‍ നമുക്ക്‌ കാണുവാന്‍ കഴിയുക. അമ്പലക്കമ്മിറ്റിയ്‌ക്ക്‌ സംഭാവന കൊടുക്കുന്നതുമുതല്‍ നോട്ടീസുകളച്ചടിപ്പിച്ച്‌ വിതരണം ചെയ്യുന്നതുവരെയുള്ള സകലമാന കോപ്രായത്തരങ്ങളിലും മുന്നിട്ടുനിന്നുകൊണ്ട്‌ തന്റെ 'ദിവ്യത്വം' ആകാശങ്ങളിലേക്കുയര്‍ത്തി കാര്‍മേഘങ്ങളെ ഈറനണിയിച്ച്‌ പേമാരിയും കൊടുങ്കാറ്റും സൃഷ്ടിച്ചുപരിപാലിക്കുന്നതാണ്‌ ചിലരുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യം.

സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ മത്സരത്തിനു കാഠിന്യമേറി. ഒരു മില്ല്യണ്‍ ലൈക്കുതന്നാല്‍ തന്തപ്പിടി എന്നെ നിങ്ങടടുത്തേക്കു പറഞ്ഞുവിടും എന്ന പോസ്‌റ്റില്‍ ഒന്നില്‍ കൂടുതല്‍ ലൈക്കുചെയ്യാന്‍ സൗകര്യമൊരുക്കാത്ത നിരീശ്വരവാദിയായ മാര്‍ക്കോസ്‌ സുക്കര്‍ബര്‍ഗന്റെ തന്തയ്‌ക്കുവിളിച്ച്‌ ഫെയ്‌ക്ക്‌ ഐ.ഡികള്‍ ക്രിയേറ്റുചെയ്‌ത്‌ കൂടുതല്‍ കൂടുതല്‍ ലൈക്കുകൊടുത്ത്‌ പരംപൊരുളിനെ പരിഹസിക്കുന്ന അല്‍പബുദ്ധികള്‍ മുതല്‍, ഷെയര്‍ ചെയ്‌താല്‍ അഞ്ചുമിനിട്ടിനുള്ളില്‍ ആനമുട്ട കിട്ടുമെന്നും ഇല്ലേല്‍ പണ്ടാരമടങ്ങുമെന്നും പറഞ്ഞ്‌ ഏതെങ്കിലും കോമാളിവേഷത്തിന്റെ പടം സഹിതമുള്ള പോസ്‌റ്റുകള്‍ ഷെയര്‍ ചെയ്‌ത്‌ പുളകം കൊള്ളുന്ന ആഭാസന്മാര്‍ വരെ മത്സരരംഗത്ത്‌ സജീവമാണ്‌. ആമേനടിക്കാനുള്ള പോസ്‌റ്റുകളില്‍ ആമേനടിക്കാനുള്ള തിരക്ക്‌ ബിവറേജസ്‌ കോര്‍പ്പറേഷനുമുന്നില്‍ പോലും കാണാറില്ല. അവന്‍ എല്ലാവരേയും സ്‌നേഹിക്കുന്നുണ്ടെങ്കിലും ഞാനാണവന്റെ ഫേവറേറ്റ്‌ എന്ന പോസ്‌റ്റിടുന്നവന്‌ സ്വര്‍ഗത്തില്‍ ഒരു കന്യകയെ കൂടുതല്‍ കിട്ടുമത്രേ!

എന്റെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും അവന്‍ കേള്‍ക്കാതിരുന്നിട്ടില്ല (അവന്‍ പൊട്ടനല്ല എന്നു സാരം) എന്നു പറഞ്ഞ്‌ ലീഡുചെയ്യുന്നവനെ "എനിക്കവന്‍ പരിശുദ്ധാത്മാവിനെ തന്നു. പിന്നാ" എന്ന ആത്മഗതം കൊണ്ട്‌ കീഴടക്കുന്നവനാണ്‌ മിക്കവാറും കപ്പുകിട്ടുക എന്തെന്നാല്‍ ഈ 'ഐഡിയ' എല്ലാവര്‍ക്കും 'തോന്നണമെന്നില്ല'. നെറ്റിയിലെ കുറിയെ തൊണ്ടയിലെ കുറികൊണ്ട്‌ തോല്‍പിക്കാം. കയ്യിലെ ചരടിനെ അരഞ്ഞാണം കൊണ്ടും തോല്‍പിക്കാം (ഒരു പാദസരം കൂടിയായാല്‍ ബലേഭേഷ്‌!). അഞ്ച്‌ എന്ന സീലിങ്ങ്‌ ലിമിറ്റ്‌ ഇല്ലായിരുന്നെങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മത്സരിച്ച്‌ തല തറയിലിടിക്കുന്നവരുടെ രക്തരൂക്ഷിതകലാപങ്ങളും കാണേണ്ടി വന്നേനെ!.

ഇതൊക്കെ കാണാനും കേള്‍ക്കാനും ഒരു ദൈവമുണ്ടായിരുന്നെങ്കില്‍ ജീവിതം ഇതിനുമാത്രം ആസ്വാദ്യകരമാകുമായിരുന്നില്ല.

മാഷാ ഡിങ്കാ.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »