Thursday, 17 April 2014




നാലക്ഷരം കൂട്ടിവായിക്കാന്‍ പ്രാപ്‌തരാകുന്നതിനു മുന്നേ തന്നെ നമ്മില്‍ പലരും ആത്യന്തികസത്യങ്ങള്‍ മുഴുവന്‍ മന:പാഠമാക്കിയിരിക്കും. ദീര്‍ഘവീക്ഷണത്തിന്റെ അസ്‌കിതയുള്ള മാതാപിതാക്കളെ കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍!

മതം കുട്ടികള്‍ക്ക്‌ ബുദ്ധിയുറയ്‌ക്കും മുന്നേ പകര്‍ന്നു നല്‍കേണ്ടതാണ്‌. അല്ലാത്തപക്ഷം അവര്‍ക്ക്‌ ബുദ്ധിയുറയ്‌ക്കുവാന്‍ സാദ്ധ്യതയുണ്ട്‌. പതിനെട്ടു തികഞ്ഞ ആണൊരുത്തന്‍ തന്റെ സ്വകാരഭാഗങ്ങളില്‍ കത്തിവെക്കാന്‍ സമ്മതിച്ചേക്കണമെന്നില്ലാത്തതുപോലെ, പ്രായപൂര്‍ത്തിയായവര്‍, മുഹമ്മദ്‌ പറക്കും കുതിരപ്പുറത്തേറി സ്വര്‍ഗത്തില്‍ പോയതും യേശു അഞ്ചപ്പം പകുത്ത്‌ അയ്യായിരം പേരെ ഊട്ടിയതും കൃഷ്‌ണന്‍ കാളിയപ്പാമ്പിന്റെ പുറത്തുകയറി ബ്രെയ്‌ക്ക്‌ ഡാന്‍സ്‌ കളിച്ചതുമെല്ലാം വെള്ളം തൊടാതെ വിഴുങ്ങണമെന്നില്ല. കൊച്ചിലേ ഇതൊക്കെ പഠിപ്പിച്ചുവിട്ടാല്‍ അവരതൊക്കെ ഏറ്റെടുത്തു വിജയിപ്പിച്ചോളും. പിന്നെ വിദ്യാഭ്യാസവും വിവരവുമൊന്നും അവരെ ഒരുതരത്തിലും ഉപദ്രവിക്കുകയില്ല. റോക്കറ്റ്‌ മേലോട്ടുവിടുന്നതിനൊപ്പം അവര്‍ തിരുപ്പതിഭഗവാന്‌ ജയ്‌ വിളിച്ചോളും.

കൊച്ചിലേ മതമാങ്ങ പുഴുങ്ങിക്കൊടുത്താല്‍ പിന്നെ ചത്താലും അവര്‍ അതേ തിന്നൂ. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ.! തങ്ങളുടെ മാങ്ങതീറ്റയെ ന്യായീകരിക്കുവാന്‍ അവര്‍ ഏതറ്റം വരേയും പോകും. ഫ്‌ളാറ്റ്‌ എര്‍ത്ത്‌ സൊസൈറ്റിയില്‍ മെംബര്‍ഷിപ്പെടുക്കുന്നതുമുതല്‍ പരിണാമത്തെ ഖണ്ഡിച്ച്‌ ബ്ലോഗെഴുതുന്നതുവരെയുള്ള വെടലത്തരങ്ങള്‍ നാം കാണേണ്ടി വരും.

മാങ്ങാതീറ്റക്കാരില്‍ ഏറ്റവും ഹ്യൂമര്‍ സെന്‍സുള്ളവരായി എനിക്ക്‌ തോന്നിയിട്ടുള്ളത്‌ പുഴുവേട്ടക്കാരെയാണ്‌. മതമാങ്ങയിലെ പുഴുക്കളെ മൈക്രോസ്‌കോപ്പുവച്ച്‌ കണ്ടുപിടിക്കുകയാണ്‌ ഇവരുടെ ഹോബി. അപ്രകാരം കണ്ടുകിട്ടുന്ന പുഴുക്കളെ മുഴുവന്‍ മഞ്ഞപ്പെയിന്റടിച്ച്‌ മാങ്ങയ്‌ക്കകത്തുതന്നെ നിക്ഷേപിച്ച്‌ തിന്നും തീറ്റിച്ചും നിര്‍വൃതിയടയുന്നവരാണിവര്‍. ദൈവീകമാങ്ങയുടെ മഹത്വം നാടൊട്ടുക്കും വിളംബരം ചെയ്‌ത്‌ വിജൃംബിതരാകുന്ന ഇവര്‍ക്ക്‌ മോശമല്ലാത്ത ഫാന്‍ ഫോളാവിംഗും കണ്ടുവരാറുണ്ട്‌. ഈ പെയിന്റടി വീട്ടുവളപ്പിലെ മാവില്‍ കായ്‌ക്കുന്ന മാങ്ങയിലെ പുഴുക്കള്‍ക്കു മാത്രം ബാധകമാകുന്ന കാര്യമാണ്‌. അന്യന്റെ പറമ്പിലെ മാങ്ങകളിലെ പുഴുക്കളെ ആശാന്മാര്‍ പെയിന്റടിച്ചു വിടാറില്ലെന്നു മാത്രമല്ല, അവയെ വെറുതേ വിടാറുകൂടിയില്ല. അവരുടെ ഗീര്‍വ്വാണ സുവിശേഷ പ്രഭാഷണപരമ്പരകളില്‍ പ്രസ്‌തുത പുഴുക്കള്‍ മൂര്‍ഖന്‍ പാമ്പിനെപ്പോലെ പത്തിവിടര്‍ത്തിനിന്നു ചീറ്റുന്നതുകാണാം.

കേരളത്തില്‍ ജനിക്കുന്നവര്‍ക്ക്‌ മലയാളം മാതൃഭാഷയാകുന്നതുപോലെയാണ്‌ മുസ്ലീം കുടുംബത്തില്‍ പിറക്കുന്നവര്‍ക്ക്‌ ഇസ്ലാം സത്യമതമാകുന്നത്‌. മതവിശ്വാസം കേവലം സ്ഥലവിശ്വാസമാണ്‌ എന്ന സത്യം നിരുപാധികം അംഗീകരിയ്‌ക്കുവാന്‍ മനുഷ്യന്‍ തയ്യാറായാല്‍ തന്നെ പാതി വെറുക്കലും വെറുപ്പിക്കലും മാറിക്കിട്ടും.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »