Thursday, 10 April 2014

തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ തലച്ചുമടായി കെട്ടിപ്പൊതിഞ്ഞു കൈമാറിപ്പോരുന്ന അമേദ്ധ്യക്കൂട്ടാണ്‌ മതവിശ്വാസം. ജാതിമതവംശവര്‍ണ്ണഭാഷാദേശഭേദങ്ങളില്ലാതെയേവരും സോദരത്വേന, ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള അമേദ്ധ്യക്കൂട്ടും തലച്ചുമടേന്തി മാര്‍ച്ചുപാസ്റ്റ്‌ ചെയ്യുന്നതുകാണുന്ന ഏതൊരാള്‍ക്കും താന്‍ ചുമക്കുന്നത്‌ ചുക്കോ ചുണ്ണാമ്പോ എന്നു പരിശോധിച്ചുനോക്കേണ്ടി വരാറില്ല. അത്തരത്തില്‍ തലച്ചുമടേന്തിനടന്ന പാരമ്പര്യമുളളവനായിരിക്കും ഒരു ആത്മീയവാദിയും.

രാജാവ്‌ നഗ്നനാണെന്നു വിളിച്ചുപറയുന്ന ഒരുവനെക്കാണുമ്പോഴായിരിക്കും ഒരുപക്ഷെ ആദ്യമായി തന്റെ തലയ്‌ക്കകത്തും തലയ്‌ക്കുമുകളിലും അമേദ്ധ്യമാണോ അല്ലയോ എന്നു പരിശോധിക്കുവാന്‍ ഒരു ചുമട്ടുതൊഴിലാളി ഒരുമ്പെടുക.

തുടര്‍ന്ന്‌ തന്നെക്കുറിച്ചും തന്റെതന്നെ ചെയ്‌തികളെക്കുറിച്ചും അയവിറക്കുവാന്‍ തുടങ്ങുന്ന ചുമട്ടുതൊഴിലാളി വലിച്ചെറിയപ്പെടുന്നത്‌ സ്‌ഫോടനാത്മകമായ തിരിച്ചറിവുകളിലേക്കായിരിക്കും. തലയില്‍ തേങ്ങാവീണതുപോലൊരനുഭൂതിയില്‍ അവന്‍ വിജ്രംബിച്ചുപോകുന്നു.

ഉരുളികമഴ്‌ത്തിയും ഉരുണ്ടുകമിഴ്‌ന്നും തൊട്ടിലുകെട്ടിയും വട്ടിയില്‍ മുങ്ങിയും കാട്ടിക്കൂട്ടിയ കോപ്രായത്തരങ്ങളൊക്കെ അവന്റെ ബോധമണ്ഡലത്തില്‍ കുട്ടിക്കരണം മറിയുന്നു. തൃപ്പൂത്തുതുണി ലേലത്തില്‍ പിടിച്ചതും തലമണ്ട തറയില്‍ ചെന്നിടിക്കുന്നതും കുരുത്തോലചേര്‍ത്തുപിടിച്ച്‌ വെയിലത്തിറങ്ങി നടക്കുന്നതുമെല്ലാം അവന്റെ അന്തരാത്മാവിനെ നോക്കി പല്ലിളിക്കുന്നു. മതമാലിന്യങ്ങളുടെ വിഴുപ്പുചുമക്കുന്നത്‌ തനിക്ക്‌ ഒരുതരത്തിലും ന്യായീകരിയ്‌ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവുണ്ടാകുന്ന അവനില്‍ പുതിയൊരു സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നു.

വിശ്വാസം കൊണ്ട്‌ തുപ്പാനും യുക്തിബോധം കൊണ്ട്‌ ഇറക്കാനും വയ്യാതാകുന്ന ത്രിശങ്കുശങ്ക.

അത്തരമൊരവസ്ഥയിലാണ്‌ പല ചുമട്ടുതൊഴിലാളികളും ആത്മീയവാദിയുടെ കുപ്പായമെടുത്തണിയുന്നത്‌. മതം എന്ന മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷന്‍ ചെയ്‌തുതരുന്ന സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നു മാത്രമല്ല, പുരോഗമനവാദിയെന്ന ലേബലും ചാര്‍ത്തിക്കിട്ടിയെന്നിരിക്കും. നാക്കുകൊണ്ട്‌ വാക്കുകളെ ബലാല്‍സംഘം ചെയ്യുന്ന കലയില്‍ ബിരുദാനന്തര ബിരുദമെടുക്കുക എന്നൊരു കടമ്പ മാത്രമേ ഇവര്‍ക്കു ചാടിക്കടക്കാനുള്ളൂ. തങ്ങള്‍ക്ക്‌ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും നല്‍കിക്കൊണ്ടിരുന്ന വ്യക്തിദൈവങ്ങള്‍ രൂപവും പേരും നിറവും മണവും ഗുണവും മാറി ഒരുമാതിരി അമൂര്‍ത്തസങ്കല്‍പങ്ങളായി ഇതിനോടകം മാറിത്തീര്‍ന്നിരിക്കും. ഇവര്‍ പഴയ അമ്പലങ്ങളുടേയും പള്ളികളുടേയും തിണ്ണനിരങ്ങുന്നതുകണ്ടാലും അന്തം വിട്ടുനില്‍ക്കേണ്ടതില്ല.

ആത്മീയവാദി പരാജിതനായ ഒരു മതവാദിയാകുന്നു എന്നാരോ പണ്ടുപറഞ്ഞത്‌ ഓര്‍വരുന്നു. പരാജിതനാകുന്ന ആത്മീയവാദി ഒരു നിഗൂഢതാവാദിയാകുന്നു. പിന്നെ അയാള്‍ പറയുന്ന കാര്യങ്ങള്‍ അയാള്‍ക്കുതന്നെയോ കേള്‍ക്കുന്നവര്‍ക്കോ തര്‍ജമ ചെയ്‌വതര്‍ക്കോ മനസ്സിലാക്കിയെടുക്കാവതല്ല.

അഹം അന്ത:കരണാമി!.

തത്വമസി!.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »