Thursday, 17 April 2014


സുപ്രസിദ്ധ കോസ്‌മോളജിസ്‌റ്റും ശാസ്‌ത്രപ്രചാരകനുമായിരുന്ന ഡോ.കാള്‍ സാഗന്‍ തന്റെ The Demon-Haunted World: Science as a Candle in the Dark എന്ന പുസ്‌തകത്തില്‍ തീ തുപ്പുന്ന ഒരു വ്യാളിയെക്കുറിച്ച്‌ കൗതുകകരമായി വിവരിക്കുന്നുണ്ട്‌. 

തന്റെ ഗ്യാരേജില്‍ തീ തുപ്പുന്ന ഒരു വ്യാളി താമസിക്കുന്നുണ്ടെന്ന്‌ സാഗന്‍ പറയുന്നതായി സങ്കല്‍പിക്കുക. വ്യാളികളെക്കുറിച്ച്‌ കഥകള്‍ കുറേ കേട്ടിട്ടുണ്ടെന്നല്ലാതെ അവയുടെ അസ്‌തിത്വത്തെ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടുകിട്ടിയിട്ടില്ലെന്നിരിക്കെ ഇതൊരു സുവര്‍ണാവസരമാണ്‌. നേരെ സാഗന്റെ ഗ്യാരേജില്‍ പോയി നോക്കിയാല്‍ മതിയല്ലോ!.

ഗ്യാരേജിനകത്ത്‌ വ്യാളിയെ മാത്രം കാണാതെ നിങ്ങള്‍ അന്തം വിട്ടിരിക്കുന്ന നേരം അത്‌ അദ്യശ്യനായ വ്യാളിയാണെന്ന്‌ താന്‍ പറയാന്‍ വിട്ടുപോയതായി സാഗന്‍ സൂചിപ്പിക്കുന്നു. ഇനിയെന്തു ചെയ്യും?

"നമുക്ക്‌ ഇവിടെ മുഴുവന്‍ അരിപ്പൊടി വിതറി നോക്കിയാലോ? കാല്‍പാടുകള്‍ കണ്ട്‌ അവനെവിടെയുണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാക്കാമല്ലോ?"

"കൊള്ളാം. നല്ല ഐഡിയ തന്നെ. പക്ഷെ അവന്‍ വായുവില്‍ പറന്നുനടക്കുകയാണ്‌"

"നമുക്ക്‌ ഇന്‍ഫ്രാറെഡ്‌ സെന്‍സറുപയോഗിച്ച്‌ അവന്റെ അദ്യശ്യമായ തീജ്വാലകള്‍ പിടിച്ചെടുക്കാന്‍ കഴിയില്ലേ?"

"കഴിയുമായിരുന്നു. പക്ഷെ അവന്റെ തീയ്‌ക്ക്‌ ചൂടില്ല"

"ഇവിടെ മൊത്തം നമുക്ക്‌ സ്‌പ്രേ-പെയിന്റടിച്ചുനോക്കിയാലോ?"

"അവന്‍ അരൂപിയാണ്‌. അവന്‌ ഭൗതികശരീരമില്ല. അതുകൊണ്ട്‌ ആ പരിപാടിയും നടക്കില്ല"

വ്യാളിയുടെ അസ്‌തിത്വം സ്ഥിരീകരിക്കുവാനുള്ള നിങ്ങളുടെ എല്ലാ തരത്തിലുള്ള പരീക്ഷണങ്ങളും എന്തുകൊണ്ട്‌ ഫലിക്കില്ല എന്നതിന്‌ സവിശേഷമായ വാദഗതികള്‍ നിരത്തി സാഗന്‍ മുന്നോട്ടുപോകുന്നുവെന്നിരിക്കട്ടെ. അത്തരത്തിലൊരു വ്യാളി ഉണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും തമ്മില്‍ എന്തു വ്യത്യാസം?

അദൃശ്യനും അരൂപിയും അപരിമേയനും അനന്തനും അജ്ഞാതനും അവര്‍ണനീയനുമൊക്കെയായ ഒരു വ്യാളി ഉണ്ടെന്നു പറയുന്നതും ഇല്ലെന്നു പറയുന്നതും ഒരുപോലെയാണ്‌. ഒരു സംഗതി ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയാത്തിടത്തോളം അത്‌ നുണപോലുമല്ല!

ഒന്നു ചിന്തിച്ചു നോക്കൂ, നിങ്ങളുടെ ദൈവവും ഇതുപോലൊരു വ്യാളിയല്ലേ?

ദൈവം അദ്യശ്യനും അരൂപിയും അശ്ലീലവുമെന്നു വേണ്ട, 'അ'കാരത്തില്‍ തുടങ്ങുന്ന എല്ലാമാണെന്ന്‌ ഇതിനോടകം തന്നെ വെളിപ്പെട്ടു കഴിഞ്ഞതാണ്‌. ദൈവത്തിന്റെ അസ്‌തിത്വം സംബന്ധിച്ച എല്ലാ ചോദ്യങ്ങളെയും വിശ്വാസികള്‍ നേരിടുന്നത്‌ ഇത്തരം ഉടായിപ്പുവേലകളുമായാണ്‌. നിരന്തരം ഗോള്‍പോസ്‌റ്റു മാറ്റിക്കൊണ്ടിരിക്കുന്നു. പോസ്‌റ്റ്‌ എവിടെയെങ്കിലുമൊന്ന്‌ ഉറപ്പിച്ചു വച്ചാലല്ലേ ഗോളടിക്കാന്‍ കഴിയൂ? ഒടുവില്‍ യുക്തിക്കധീനമാക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നു കണ്ടാല്‍ യുക്തിയുടെ അപ്പുറത്തേക്കൊക്കെ എടുത്തിട്ടു കളയും തങ്ങളുടെ വിശുദ്ധദൈവത്തെ. പിന്നെ ചോദ്യവും പറച്ചിലുമൊന്നും ആവശ്യമില്ലല്ലോ!

നാം ചുരുങ്ങിയപക്ഷം നമ്മോടെങ്കിലും സത്യസന്ധത പുലര്‍ത്തേണ്ടിയിരിക്കുന്നു. സ്വന്തം ബോധ്യങ്ങള്‍ ആത്യന്തികസത്യങ്ങളാകണമെന്ന ബലം പിടുത്തത്തിന്റെ ആവശ്യമൊന്നുമില്ല. തെറ്റുകള്‍ ആര്‍ക്കും പറ്റാം. അവയെ തിരിച്ചറിഞ്ഞ്‌ തിരുത്തുമ്പോഴാണ്‌ ഒരുവന്‍ വളര്‍ച്ച പ്രാപിക്കുന്നത്‌. അല്ലാത്തവന്‌ വിധിച്ചിരിക്കുന്നത്‌ ആജീവനാന്ത ശൈശവമാണ്‌.

Sapere aude.( Dare to know!) അറിയാന്‍ ധൈര്യപ്പെടുക. സ്വന്തം യുക്തി പ്രയോഗിക്കാന്‍ ധൈര്യം കാണിക്കുക. അറിഞ്ഞുവച്ചതും അറിഞ്ഞുവെക്കാത്തതുമായ സകലതിനേയും നിര്‍ദാക്ഷിണ്യം ചോദ്യം ചെയ്യുക. സത്യത്തോട്‌ ഏറ്റവും അടുത്തെത്താനുള്ള മാര്‍ഗം അതാണ്‌.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »