Wednesday, 20 August 2014


കോഴിക്കാലുമുതല്‍ കുഞ്ഞിക്കാലുവരെ നല്ലതുമുഴുവന്‍ ദൈവാനുഗ്രഹമായി തിരിച്ചറിയാനാണ്‌ ഭക്തമാനസങ്ങള്‍ വെമ്പല്‍ കൊള്ളുക. എല്ലാം അവന്റെ കാരുണ്യമായി കണക്കാക്കുമ്പോഴാണ്‌ അവനും താനും ഹാപ്പിയാകുക. ഈ അവന്‍ എന്നത്‌ താന്‍ തന്നെയായതുകൊണ്ട്‌ ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പരാതി അവനില്‍ പെട്ട ഒരുവനും ഇന്നുവരെ ഉന്നയിച്ചുകണ്ടിട്ടില്ല. ഈ അവനെപ്പോലും ആരും കണ്ടിട്ടില്ല, പിന്നല്ലേ പരാതി!.

പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചുപരിപാലിക്കുന്ന ആ പരമോന്നതനായ അവന്റെ ഗുണഗണങ്ങള്‍ പാടിപ്പുകഴ്‌ത്തി കിട്ടാനുള്ളതൊക്കെ മേടിച്ചെടുക്കുന്നതത്രേ ആത്യന്തികമായ ജീവിതലക്ഷ്യം. ഏത്‌ പരമോന്നതന്‍ എന്നൊരു ചോദ്യം വരാം. പരമോന്നതന്മാര്‍ക്ക്‌ പഞ്ഞമൊന്നുമില്ലല്ലോ. താനല്ലാതെ മറ്റൊരു പരമോന്നതനെ ആരാധിച്ചു വശം കെടുന്ന അലവലാതികളെ കണ്ണെടുത്താല്‍ കണ്ടുകൂടാത്തവരാണ്‌ ഈ പറയുന്ന പരമോന്നതരെല്ലാം. മിസ്‌റ്റീരിയസ്സായ പ്രഹേളികകളില്‍ ഇസ്‌പ്യൂരിയസ്സായതൊക്കെ ആരോപിച്ചുകൂട്ടിയാല്‍ ഹിസ്‌റ്റീരിയ വരും എന്നു കാരണവന്മാര്‍ പറയുന്നത്‌ ചുമ്മാതാണോ?

നല്ലതുമാത്രമല്ല പ്രപഞ്ചത്തിലുള്ളത്‌. ടി.വി സീരിയല്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍, സന്തോഷ്‌ പണ്ഡിറ്റ്‌, രാഹുല്‍ ഈശ്വര്‍, ദാരിദ്യം, പട്ടിണി, തൊഴിലില്ലായ്‌മ, സൂര്യാഘാതം, വെള്ളപ്പൊക്കം, വരള്‍ച്ച, തളര്‍ച്ച, ഇടര്‍ച്ച തുടങ്ങിയ ഹിതകരമല്ലാത്ത കാഴ്‌ചകളും നാം നിത്യവും കാണുന്നുണ്ട്‌. ഭാവനാശേഷിയുടെ റേഞ്ച്‌ അനുസരിച്ച്‌ അവയൊക്കെ മറ്റവന്റെ കോപമായോ അല്ലെങ്കില്‍ അവന്റെ പ്രതിയോഗിയുടെ (അതെ. പ്രപഞ്ചം മൊത്തം ദിത്വങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്‌. സുഖത്തിന്‌ ദു:ഖം, ജീവിതത്തിന്‌ മരണം, മാറ്ററിന്‌ ആന്റി-മാറ്റര്‍, മലയണ്ണാന്‌ കുഴിമുയല്‍ etc.,) ഷോ-ഓഫായോ പരിഗണിക്കപ്പെടുന്നു. ബാലരമ, പൂമ്പാറ്റ, കളിക്കുടുക്ക തുടങ്ങിയ വിശുദ്ധഗ്രന്ഥങ്ങളില്‍ കുത്തുകള്‍ യോജിപ്പിച്ച്‌ കുറുക്കനെയും മയിലിനെയും ആമയേയുമൊക്കെ വരച്ചുണ്ടാക്കുന്ന പരിപാടിതന്നെയാണിത്‌. വ്യത്യാസമെന്തെന്നാല്‍ മേല്‍പറഞ്ഞ വിശുദ്ധഗ്രന്ഥങ്ങളിലെ കുത്തുകള്‍ സാര്‍വലൗകികമാണ്‌. ബൈബിള്‍ ചുമക്കുന്നവനും ഭഗവദ്‌ഗീത ചുമക്കുന്നവനും കുര്‍ ആന്‍ ചുമക്കുന്നവനും ഒരുപോലെ ബാധകമായ കുത്തുകളാണവ. ഇപ്പറഞ്ഞ കുത്തുകള്‍ ഏതവന്‍ യോജിപ്പിച്ചാലും കുറുക്കനാണെങ്കില്‍ കുറുക്കനും ആമയാണെങ്കില്‍ ആമയും മയിലാണെങ്കില്‍ മയിലുമേ തെളിഞ്ഞുവരൂ. ആ കുത്തുകള്‍ സത്യമായ കുത്തുകളാകുന്നു.

എന്നാല്‍ മറ്റുചില കുത്തുകള്‍ക്ക്‌ ആ സവിശേഷതയില്ല. ചിലര്‍ യോജിപ്പിച്ചാല്‍ അത്‌ ക്രിസ്‌തുവാകും. മറ്റു ചിലര്‍ യോജിപ്പിച്ചാല്‍ അത്‌ കൃഷ്‌ണനും. ഇനിയും ചിലര്‍ യോജിപ്പിച്ചാലത്‌ ഡിങ്കനാകും. തങ്ങള്‍ ചുമന്നുകൊണ്ടുനടക്കുന്ന കഥാപുസ്‌തകങ്ങളാണ്‌ ഇവിടെ കുത്തുകളെയും, തങ്ങളെത്തന്നെയും നിര്‍വചിക്കുന്നത്‌. തൊട്ടിലുകെട്ടി കുഞ്ഞിക്കാലുകണ്ടവരും കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ ഫെര്‍ട്ടിലൈസേഷന്‍ നടന്നവരും യോജിപ്പിച്ചത്‌ ഒരേ കുത്തുകളാണ്‌. വരച്ചുകിട്ടുന്ന രൂപമെന്തായിരിക്കുമെന്ന്‌ മുന്‍പേ തന്നെ അറിയുമായിരുന്ന ത്രികാലജ്ഞാനികളായ ഇത്തരക്കാര്‍ തങ്ങള്‍ക്ക്‌ തെറ്റുപറ്റിയതായിക്കൂടെ എന്നു ചിന്തിക്കുമെന്ന്‌ കരുതാന്‍ ന്യായമില്ല. അവരെ നയിക്കുന്നത്‌ കുത്തുകളല്ല, മറിച്ച്‌ രൂപങ്ങളാണ്‌. നെഞ്ചോടുചേര്‍ത്തുവച്ച്‌ പൂജിക്കുന്ന രൂപങ്ങള്‍.

തങ്ങളുടെ തിരുരൂപങ്ങളെ (അഥവാ തങ്ങളെത്തന്നെ) സുഖിപ്പിച്ച്‌ കിട്ടാനുള്ളതൊക്കെ മേടിച്ചെടുക്കുക എന്നതത്രേ ആത്യന്തികമായ ജീവിതലക്ഷ്യം. അതുകൊണ്ട്‌ രോഗി മരിച്ചാല്‍ അത്‌ മെഡിക്കല്‍ നെഗ്ലിജന്‍സ്‌, രക്ഷപ്പെട്ടാല്‍ കര്‍ത്താവിന്‌ സ്‌തുതി.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »