Wednesday, 20 August 2014

മാതൃവാണി. വാല്യം 28 ലക്കം 1 വില 5 രൂപ

1987-ല്‍ ആയിരുന്നത്രേ അമ്മയുടെ ആദ്യലോകപര്യടനം. ഇവിടുന്നങ്ങോട്ട്‌ ഏതാണ്ട്‌ മുഴുവനും വിദേശയാത്രാഗീര്‍വാണങ്ങളാണ്‌. അമ്മയുടെ ദിഗ്വിജയചരിത്രത്തിന്റെ ഏടുകളിലേക്കു വെളിച്ചം വീശുന്ന, അമ്മയുടെ വിശ്വയാത്രകളും സ്‌മൃതികളും പഠനങ്ങളും നിറഞ്ഞ രചനകള്‍ ഈ ലക്കം മുതല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ടാണത്‌. 'വിദേശയാത്രകളുടെ വെള്ളിത്തിളക്കം' ഡോ.ടിവി മുരളീവല്ലഭന്‍ വിവരിക്കുന്നതില്‍ നിന്ന്‌ ചീന്തിയെടുത്ത ഒരു കഷണം താഴെ ചേര്‍ക്കുന്നു.

"ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യത്താണ്‌ അമ്മയുടെ ആദ്യപര്യടനമുണ്ടായതെന്നതു നിയതിയുടെ നിയോഗമായിരിക്കാം. വിപണിയെത്ര വിഭവസമൃദ്ധമായിരുന്നാലും ആളുകള്‍ എന്ത സമ്പന്നരായിരുന്നാലും സ്‌നേഹവും സാന്ത്വനവും സമാധാനവും പണംകൊടുത്തു വാങ്ങാന്‍ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം, അമ്മയെ കണ്ടപ്പോള്‍ അമേരിക്കക്കാര്‍ക്ക്‌ കൂടുതല്‍ ബോധ്യമായി."

ഈ സ്‌നേഹവും സമാധാനവും സാന്ത്വനവുമൊന്നും പണം കൊടുത്തുവാങ്ങാന്‍ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം അമേരിക്കക്കാര്‍ക്ക്‌ ബോധ്യമായാലും ഇല്ലെങ്കിലും, സ്വന്തം അമ്മയെ തള്ളേന്ന്‌ വിളിച്ചിട്ട്‌ വെളിപ്പെട്ടുതുള്ളുന്ന തള്ളച്ചിയെ അമ്മേന്നുവിളിച്ച്‌ മോങ്ങുന്ന ഭക്തമണുങ്ങൂസുകള്‍ക്ക്‌ ഇക്കാര്യം ബോധ്യമായിട്ടില്ലെന്നത്‌ എന്തെങ്കിലുമൊക്കെ ബോധ്യമാകാന്‍ പൊട്ടന്‍ഷ്യലുള്ളവര്‍ക്ക്‌ ബോധ്യമായിക്കാണുമെന്ന്‌ വിശ്വസിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ അമ്മയും മക്കളും കഞ്ഞികുടിച്ചുപോകുമായിരുന്നില്ലല്ലോ!.

'സൗന്ദര്യധാമം' എന്ന പേരില്‍ സ്വാമി തുരീയാനന്ദാമൃതാനന്ദപുരി തൂലിക ചലിപ്പിച്ച ഒരു കവിതയും ഇതിനകത്തുണ്ട്‌. വാര്‍മഴവില്ലങ്ങു മാഞ്ഞുപോകും. വാര്‍തിങ്കള്‍ ശോഭയലിഞ്ഞുതീരും. മായുകില്ലാത്മാവിലെന്നുമമ്മ ആനന്ദസൗന്ദര്യധാമമല്ലൊ! എന്നാണ്‌ ആശ്ചര്യചിഹ്നമൊക്കെയിട്ടുകൊണ്ട്‌ കവി വരച്ചുകാട്ടുന്നത്‌. അമ്മച്ചിയുടെ ഒരു ഫോട്ടോയും അതോടൊപ്പം കൊടുത്തിട്ടുണ്ട്‌. കവിയുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ മാനിക്കുന്നുവെങ്കിലും സൗന്ദര്യം എന്ന സംഭവത്തെ ഇത്രമേല്‍ വികലമായി ആവിഷ്‌കരിക്കുന്നത്‌ സൗന്ദര്യാരാധകരായ എന്നെപ്പോലുള്ളവരെ കുത്തിനോവിക്കുന്നുണ്ടെന്ന്‌ പറയാതെ വയ്യ. പിന്നെ പുള്ളിക്കാരന്‍ ഒരു പ്രപഞ്ചസത്യത്തെ തുറന്നുകാട്ടുകയല്ല ചെയ്‌തതെന്നതുകൊണ്ട്‌ തല്‍കാലത്തേക്ക്‌ അത്‌ ക്ഷമിക്കാവുന്നതേയുള്ളൂ.

അടുത്തതായി സൂപ്പര്‍സ്‌റ്റാര്‍ സ്വാമി അമൃതസ്വരുപാനന്ദപുരിയുടെ ഫിലോസഫിക്കല്‍ അഡ്വെഞ്ചറാണ്‌. 'മക്കളേ...അമ്മ സങ്കല്‍പിക്കാം'. "അമ്മയുടെ സങ്കല്‍പം ചിന്തയല്ല, അതു വെറും പ്രാര്‍ത്ഥനയുമല്ല. അതിനപ്പുറം പരമാത്മശക്തിയുടെ ഇച്ഛയാണ്‌."(എല്ലാം മനസ്സിലായല്ലോ?!). സ്വാമി തുടരുന്നു..."വാക്കുകള്‍ കൊണ്ട്‌ വിശദീകരിക്കുവാന്‍ കഴിയുന്നതല്ല അതിന്റെ അര്‍ത്ഥം. അനുഭവം വെളിപ്പെടുത്തുന്നതാണത്‌. ഭക്തന്റെ ഹൃദയവും ധര്‍മ്മം, കര്‍മ്മം എന്നിവയുടെ സൂക്ഷ്‌മഗതിയും അറിഞ്ഞ്‌ അമ്മ നല്‍കുന്ന വരപ്രസാദമാണ്‌. ശക്തിസംക്രമണമാണ്‌."

മോക്ഷപ്രാപ്‌തി കാംക്ഷിക്കുന്ന ഭക്തമാനസങ്ങള്‍ക്ക്‌ ഇഹലോകജീവിതത്തില്‍ അനുഭവിക്കാന്‍ വിധിച്ചിട്ടുള്ളതാണിതൊക്കെ. പരലോകജീവിതത്തില്‍ ഇതൊന്നും സഹിക്കേണ്ടി വരില്ല. മുറിക്കാനും കരിക്കാനും ഉണക്കാനും നനക്കാനും വറുക്കാനും പൊരിക്കാനുമൊന്നും കഴിയാത്ത അനശ്വരനായ ആത്മാവ്‌ 'പുനര്‍ജനിച്ചാ'ലാണ്‌ പിന്നീട്‌ ഇതിനെക്കുറിച്ചൊക്കെ ബേജാറാകേണ്ട കാര്യമുള്ളൂ. വാക്കുകള്‍ കൊണ്ട്‌ വിശദീകരിക്കാവുന്ന കാര്യങ്ങള്‍ വല്ലതും ആ തിരുവായില്‍ നിന്ന്‌ പൊഴിഞ്ഞുവീണുപോയാല്‍ അമ്മ വെറും മനുഷ്യസ്‌ത്രീയായിപ്പോകുമെന്നതാണ്‌ പൊട്ടന്‍ഷ്യലുള്ളവര്‍ക്ക്‌ ബോധ്യപ്പെടേണ്ടത്‌.

ഇതിനകത്ത്‌ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ കരിന്‍ നിര്‍മ്മല ഐസര്‍ എന്ന ഭക്തയുടെ 'അമ്മ കൂടെയുണ്ട്‌; എപ്പോഴും' എന്ന തലക്കെട്ടോടുകൂടിയ അനുഭവവിവരണമാണ്‌. കുട്ടിക്കാലം മുതലേ ആദ്ധ്യാത്മികകാര്യങ്ങളില്‍ താല്‍പര്യമുള്ളവളായിരുന്നു അവര്‍. തന്റെ ഭര്‍ത്താവിനും തനിക്കും കുഞ്ഞുങ്ങള്‍ വേണമെന്നു വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക്‌ ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ ക്ഷമിക്കാന്‍ കഴിയാതെ അവര്‍ ഒരു ഡോക്ടറെ കണ്ടു. എന്തെങ്കിലും കൃത്രിമമാര്‍ഗത്തിലൂടെയല്ലാതെ സാധാരണഗതിയില്‍ ആ പരിപാടി നടക്കില്ലെന്ന്‌ ഡോക്ടര്‍ കട്ടായം പറഞ്ഞു. വിസ്‌താരഭയത്താല്‍ വിസ്‌താരം ഒഴിവാക്കുന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ താനൊരു അമ്മയാകാന്‍ പോകുന്നുവെന്ന്‌ അത്ഭുതത്തോടെ അവര്‍ മനസ്സിലാക്കി. ഡോക്ടറെയൊന്നും കാണാതെ, ഒരു ചികിത്സയും ചെയ്യാതെ, വളരെ സ്വാഭാവികമായാണത്‌ സംഭവിച്ചത്‌.

കൃഷ്‌ണനും ക്രിസ്‌തുവും അള്ളാഹുവും ഇഹലോകത്ത്‌ ഓഫര്‍ ചെയ്യുന്ന എല്ലാ അനുഗ്രഹങ്ങളും വള്ളിക്കാവിലമ്മച്ചിയും ഓഫര്‍ ചെയ്യുന്നുണ്ട്‌. അതിന്‌ വേണ്ടുവോളം അനുഭവസാക്ഷികളുമുണ്ട്‌. ഒരുപക്ഷെ ആകാശദൈവങ്ങള്‍ക്ക്‌ ചെയ്‌തുതരാന്‍ കഴിയാത്ത പല കാര്യങ്ങളും ചെയ്‌തുതരാന്‍ ശേഷിയുണ്ട്‌ സത്യത്തില്‍ നമ്മുടെ കണ്‍മുന്നില്‍ കാണാവുന്ന ഇത്തരം പ്രച്ഛന്നവേഷങ്ങള്‍ക്ക്‌.

വിശ്വാസം, അത്‌ കൃഷ്‌ണനോടായാലും ക്രിസ്‌തുവിനോടായാലും അള്ളാഹുവിനോടായാലും ഇത്തരം അമ്മവേഷങ്ങളോടായാലും ബാബക്കോലങ്ങളോടായാലും, നല്ല ഒന്നാന്തരം മാനസികരോഗമാണ്‌. വഞ്ചിക്കപ്പെടുക എന്നത്‌ തങ്ങളുടെ ജന്മാവകാശമാണെന്ന്‌ തിരിച്ചറിയുന്നതോടൊപ്പം അതിനുവേണ്ടി രക്തസാക്ഷിയാകാനും പോരാളിയാകാനും വരെ തയ്യാറാകുന്ന ഒരു മാനസികാവസ്ഥയിലേക്ക്‌ മനുഷ്യമസ്‌തിഷ്‌കത്തെ പരിണമിപ്പിച്ചെടുക്കുവാന്‍ ശേഷിയുള്ള ഒരു വൈറസാണത്‌. യുക്തിചിന്തയാകുന്ന വാക്‌സിന്‍ കുത്തിവച്ച്‌ അതിനെ പ്രതിരോധിക്കേണ്ടതുണ്ട്‌.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »