Wednesday, 20 August 2014

അതിരാവിലെ നഗരത്തിലേക്ക്‌ മടങ്ങുമ്പോള്‍ യേശുവിനു വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട്‌ അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാല്‍ അതില്‍ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോള്‍ അദ്ദേഹം അതിനോട്‌;"ഇനിമേല്‍ ഒരിക്കലും നിന്നില്‍ ഫലം ഉണ്ടാകാതിരിക്കട്ടെ" എന്നു പറഞ്ഞു. ഉടന്‍തന്നെ ആ മരം വാടിപ്പോയി.

ശിഷ്യന്മാര്‍ ഇതുകണ്ടു വിസ്‌മയിച്ചു. 'അത്തിവൃക്ഷം ഇത്ര പെട്ടെന്നു വാടിപ്പോയത്‌ എങ്ങനെ?' എന്നു ചോദിച്ചു.

യേശു ഉത്തരം പറഞ്ഞു; "ഞാന്‍ സത്യമായും നിങ്ങളോടു പറയുന്നു, നിങ്ങള്‍ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്‌തതു നിങ്ങളും ചെയ്യും. മാത്രമല്ല. ഈ മലയോടു, 'പോയി കടലില്‍ വീഴുക' എന്നു പറഞ്ഞാല്‍ അതും സംഭവിക്കും.

"വിശ്വാസത്തോടുകൂടി നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും." (മത്തായി 21:18-22)

.......................................................................................................................

ഓഫ്‌ സീസണ്‍ സമയത്ത്‌ കായ്‌ക്കാത്തത്‌ അക്ഷന്തവ്യമായ അപരാധമാണ്‌. പ്രത്യേകിച്ച്‌ ബുദ്ധിയും വിവരവുമില്ലാത്ത ഒരു മരം അത്‌ ചെയ്യുമ്പോള്‍. യേശുവിനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ആര്‍ക്കായാലും ദേഷ്യം വരില്ലേ? താന്‍ കേവലം മനുഷ്യന്‍ മാത്രമായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതങ്ങനെയല്ലല്ലോ. സാക്ഷാല്‍ ദൈവപുത്രനായ തന്നെ കൊച്ചാക്കുക എന്നു പറഞ്ഞാല്‍ അത്‌ അഹങ്കാരമല്ലേ? ബുദ്ധിയും വിവരവുമില്ലാത്ത മരങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യാവോ?

കാര്യം ദൈവപുത്രനൊക്കെയാണെങ്കിലും കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞുവെക്കുന്ന സ്വഭാവം യേശുവിനില്ല. അതുകൊണ്ടാണ്‌ സര്‍വജ്ഞാനി എന്ന വിശേഷണം പിന്നീട്‌ ചാര്‍ത്തിക്കിട്ടിയത്‌ വകവെക്കാതെ, ആ മരത്തില്‍ ഇലയല്ലാതെ വല്ലതുമുണ്ടോ എന്നു യേശു ചുഴിഞ്ഞുനോക്കിയത്‌. എന്തു വേണമെങ്കിലും സഹിക്കാം, പക്ഷെ അഹങ്കാരം... അത്‌ സഹിക്കാന്‍ പറ്റില്ല. ഉടനെത്തന്നെ ആ നശിച്ച മരത്തെ യേശു ശപിച്ചു പണ്ടാരമടക്കിക്കളഞ്ഞു!. വിശന്നിട്ടല്ലേ. ആരായാലും അങ്ങനെയൊക്കെ ചെയ്‌തുപോവും. ജസ്‌റ്റിഫൈയബിള്‍.

ശിഷ്യന്മാര്‍ ഇതൊക്കെ കാണുന്നുണ്ട്‌. വെറുതെ കണ്ടുനിന്നാല്‍ പോരല്ലോ. അന്തം വിടണ്ടേ?. നല്ല ചെന്തൊണ്ടിപ്പഴം പോലിരുന്ന അത്തിമരമാണ്‌ പ്ലാങ്ക്‌ ടൈമിനുള്ളില്‍ ഒണക്കമത്തിപോലെയായത്‌. മുന്‍പിതുപോലെ പലതും കണ്ട്‌ ഞെട്ടിയിട്ടുണ്ടെങ്കില്‍ പോലും അവരുടെ ഞെട്ടാനുള്ള ത്വരയില്‍ മാറ്റം വന്നിട്ടില്ലെന്ന പരമാര്‍ത്ഥയാഥാര്‍ത്ഥ്യം ഇവിടെ പലരും കാണാതെ പോകുന്നുണ്ട്‌. അതൊക്കെ എന്തുതന്നെയായാലും ക്യൂരിയോസിറ്റി അടക്കാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല. "ഹൗ കുഡ്‌ തിങ്‌സ്‌ ലൈക്ക്‌ ദിസ്‌ കേന്‍ എവര്‍ ഹേപ്പന്‍?", ദെ ആസ്‌ക്കഡ്‌. പിന്നെ ചോദിക്കാതെ പറ്റുമോ?

അരിയെത്ര എന്നു ചോദിക്കുമ്പൊ പയറഞ്ഞാഴി എന്നു പറഞ്ഞില്ലെങ്കില്‍ തന്റെ ഡിവൈന്‍ ഇമേജിന്‌ കോട്ടം തട്ടുമെന്നറിയാമായിരുന്ന യേശു വളരെ ഡിപ്ലൊമാറ്റിക്കായി റിപ്ലൈ കൊടുത്തു. നിങ്ങള്‍ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം അത്തിവൃക്ഷത്തോട്‌ താന്‍ ചെയ്‌തത്‌ അവര്‍ക്കും ചെയ്യാമത്രേ!. പൊന്‍മുട്ടയിടുന്ന താറാവിനെ ആളുകള്‍ പൊതുവെ തട്ടിക്കളയാറില്ല. പൊന്‍മുട്ടയിടാത്ത താറാവുകളോടുപോലും ആളുകള്‍ ഇത്തരത്തില്‍ കണ്ണില്‍ ചോരയില്ലാത്തവിധം പെരുമാറില്ല. അത്തിമരത്തിന്റെ കാര്യമെടുത്താല്‍, ഇന്ന്‌ കായ്‌ച്ചില്ലെങ്കില്‍ പോലും നാളെ അത്‌ കായ്‌ച്ചുകൂടായ്‌കയില്ല. അന്ന്‌ അതിലുണ്ടാകുന്ന പഴങ്ങള്‍ തനിക്ക്‌ തിന്നാന്‍ പറ്റിയില്ലെങ്കിലും മറ്റാരുടെയെങ്കിലും വിശപ്പകറ്റിക്കൂടായ്‌കയില്ല എന്ന തിരിച്ചറിവുകൊണ്ടാകാം, ശിഷ്യന്മാര്‍ അത്‌ പരീക്ഷിക്കാന്‍ മിനക്കെട്ടില്ല. യേശു ചിന്തിക്കുന്നത്‌ വേറെ തലത്തിലാണ്‌. തീര്‍ന്നില്ല.

"ദോണ്ടേ ദിക്കാണുന്ന മലയോടു പോയി കടലില്‍ ചെന്നു വീഴുക എന്നു പറഞ്ഞാല്‍ ഗുളുഗുഗ്ഗുളുഗുഗ്ഗുളു എന്നു പറഞ്ഞ്‌ അത്‌ വീണുകൊടുക്കും", യേശു കൂട്ടിച്ചേര്‍ത്തു. ശിഷ്യന്മാര്‍ ഇതൊക്കെ ഗൗരവം വിടാതെ കേട്ടുനിന്നു. ഇത്തരത്തിലുള്ള ശിഷ്യന്മാരെ കിട്ടിയ യേശു ഭാഗ്യവാന്‍ തന്നെ!

എന്താണ്‌ ഈ കഥയിലൂടെ കവി ലക്ഷ്യമിടുന്നത്‌? അതിനുത്തരമാണ്‌ ആ അവസാനത്തെ വാചകം.

"വിശ്വാസത്തോടുകൂടി നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും."

ഇതാണ്‌ ബൈബിളിന്റെ സാരാംശം. ഇതു തന്നെയാണ്‌ കുര്‍ ആനിന്റെയും ഗീതയുടേയും സാരാംശം. മതവിശ്വാസം ആളിക്കത്തുന്ന ഭൗതികതയാകുന്നു.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »